ടെസ്ല ഓഹരി ഇടിഞ്ഞു; മസ്‌കിന്റെ ആസ്തിയില്‍ നിന്ന് ആവിയായത് 200 ബില്യണ്‍

ഇന്ന് പുതുവര്‍ഷ പുലരി. ലോകം പുതുവത്സരാഘോഷത്തിരക്കിലാണ്. പോയ വര്‍ഷത്തില്‍ വിവിധ മേഖലകളിലായി ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇലോണ്‍ മസ്‌കിനെ സംബന്ധിച്ചും അനവധി മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്. 2022 ഇലോണ്‍ മസ്‌കിന്റെ മോശം വര്‍ഷങ്ങളില്‍ ഒന്ന് കൂടിയായിരുന്നെന്ന് വീണ്ടും തെളിഞ്ഞു. 200 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് മസ്‌കിന് ഈ വര്‍ഷം നേരിടേണ്ടി വന്നത്. മസ്‌കിന്റെ കാര്‍ കമ്പനിയായ ടെസ്ലയുടെ ഓഹരികളില്‍ 65 ശതമാനം ഇടിവ് നേരിടേണ്ടി വന്നതോടെ, കമ്പനിയുടെ വിപണി മൂലധനം 700 ബില്യണ്‍ ഡോളറായി കുറഞ്ഞു.

200 ബില്യണ്‍ നഷ്ടത്തോടെ ഇത്തരത്തില്‍ ചരിത്രത്തില്‍ നഷ്ടം നേരിട്ട ആദ്യത്തെ വ്യക്തിയും ഇലോണ്‍ മസ്‌കായി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ച്, 51 കാരനായ മസ്‌കിന്റെ ആസ്തി കഴിഞ്ഞ ആഴ്ചകളില്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് 137 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. അടുത്തിടെയാണ് മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്റര്‍ 44 ബില്യണിന് മസ്‌ക് സ്വന്തമാക്കിയത്. എന്നാല്‍ ഇതിനായി തന്റെ വലിയ ഷെയറുകള്‍ പലതും അദ്ദേഹം വിറ്റെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2021 നവംബര്‍ -4നാണ് മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായത്. ഇതോടെ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍മാരിലൊരാളായി. ട്വിറ്ററിന്റെ പരസ്യ വരുമാനത്തിലുണ്ടായ ഇടിവും മസ്‌കിന് തിരിച്ചടിയായി. ഇതോടെ വലിയ തുകയാണ് മസ്‌കിന്റെ വരുമാനത്തില്‍ നിന്നും കുറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News