
സജി ചെറിയാന്റെ സത്യപ്രതിജ്ഞാ നടപടികളുമായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കുകയെന്നാണ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശം.
ഹൈക്കോടതി ഉത്തരവും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും അനുകൂലമാണ്. നിയപരമായി മറ്റു തടസങ്ങളില്ല. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെയാണ്. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് കൈമാറിയെന്നാണ് വിവരം. ഇതില്‍ ഗവര്‍ണര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ നിയമോപദേശം തേടി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കുകയെന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമോപദേശം നല്‍കി. ആവശ്യമെങ്കില്‍ കൂടുതല്‍ വ്യക്തത വരുത്താമെന്നും നിയമോപദേശത്തില്‍ പറയുന്നു.
നാളെ കേരളത്തിലെത്തുന്ന ഗവര്‍ണര്‍ ആറിന് ദില്ലിയില്‍ തിരിച്ചുപോകും. സ്വഭാവികമായും സര്‍ക്കാര്‍ ശുപാര്‍ശ പരിഗണിച്ച് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി ഗവര്‍ണര്‍ നല്‍കാനാണ് സാധ്യത. എന്നാല്‍, ഗവര്‍ണര്‍ ഇതുവരെ സര്‍ക്കാരിന് മറുപടി നല്‍കിയിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here