പുതുവത്സരദിനത്തില്‍ കേന്ദ്രത്തിന്‍റെ ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചു

2023 പുതുവര്‍ഷത്തിന്‍റെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു.. വാണിജ്യ എല്‍പിജി സിലിണ്ടറിന് 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വില വര്‍ദ്ധനവ് മൂലം ദില്ലിയില്‍ ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ 1769 രൂപയാകും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് കാരണം റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മുതലായവയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയതാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News