അമ്മയും പിഞ്ചുകുഞ്ഞും മരിച്ച നിലയില്‍

കോഴിക്കോട് കുറ്റ്യാടിയില്‍ അമ്മയെയും പിഞ്ചുകുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുമ്പന്‍തടം സ്വദേശി വിസ്മയയെയും മകളെയും ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടി കക്കട്ട് മണ്ണിയൂര്‍താഴെ പൊതു കിണറ്റിലാണ് ഇരുമ്പന്‍തടം സ്വദേശി വിസ്മയയെയും (25) എട്ടുമാസം പ്രായമുള്ള കുഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പഞ്ചായത്ത് കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. രാവിലെ നാദാപുരം അഗ്‌നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News