സാമ്പത്തികസംവരണം വേണം; നിലപാട് ആവർത്തിച്ച് സുകുമാരൻ നായർ

ജാതിസംവരണം അവസാനിപ്പിച്ച് സാമ്പത്തികസംവരണം കൊണ്ടുവരണമെന്ന ആവശ്യം ആവർത്തിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദിവസങ്ങൾക് മുൻപും സുകുമാരൻ നായർ സമാന പരാമർശം നടത്തിയിരുന്നു. ജാതി സംവരണത്തിന്റെ പേരിൽ ചിലർ ആനുകൂല്യങ്ങൾ അടിച്ചുമാറ്റുന്നുവെന്നും സാമ്പത്തിക സംവരണം എന്ന ആവശ്യത്തിൽനിന്ന് എൻ.എസ്.എസ് ഒരടി പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴത്തെ പത്ത് ശതമാനം സാമ്പത്തികസംവരണം തൊണ്ണൂറായി വർധിക്കുന്ന ഒരു കാലം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ അടിയന്തിരമായി പിൻവലിക്കണമെന്നും എൻ.എസ്.എസ് പ്രതിനിധി സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിന് എതിരായ ഹർജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിധിയെയും സമ്മേളനം സ്വാഗതം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys