കൊവിഡ് ജാഗ്രതയില്‍ രാജ്യം

പുതുവര്‍ഷത്തില്‍ കൊവിഡ് ജാഗ്രതയില്‍ രാജ്യം. ചൈന ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് എയര്‍ സുവിധ രജിസ്‌ട്രേഷനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇന്ന് മുതല്‍ നിര്‍ബന്ധം. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം ചേര്‍ന്ന് കൊവിഡ് സാഹചര്യം വിലയിരുത്തി.

വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമാക്കുകയാണ് കേന്ദ്രം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലാന്‍ഡ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്രയ്ക്ക് മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നതും നിര്‍ബന്ധം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കണക്കുകള്‍. ഇതോടെ കൂടുതല്‍ യാത്രികരെ പരിശോധിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര ഉന്നതതലയോഗം വിളിച്ചു ചേര്‍ത്ത് കൊവിഡ് സാഹചര്യം വിലയിരുത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 226 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3653 ആയി. മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News