ശാസ്ത്ര ബോധത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിന് നരബലി സംഭവം വലിയ അപമാനമായി: മുഖ്യമന്ത്രി

ശാസ്ത്ര ബോധത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിന് നരബലി സംഭവം വലിയ അപമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ബോധവത്കരണം കൂടുതല്‍ ശക്തിപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റിയെടുക്കുന്നതിന് പൊതു ഇടങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാനത്തെ എതിര്‍ക്കുന്ന ശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. അത്തരം ശക്തികള്‍ക്കെതിരായ പോരാട്ടം തുടരണം. ശാസ്ത്രചിന്തയില്‍ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍, നരബലി സംഭവം കേരളത്തിന് അപമാനമായി മാറി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ബോധവത്കരണം ശക്തിപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായതിന് ഗ്രന്ഥശാല പ്രസ്ഥാനം പ്രധാന പങ്ക് വഹിച്ചിട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ് പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ വി ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച 102 ലൈബ്രറികളുടെ പ്രഖ്യാപനം മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാം, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here