ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; ലൈംഗീകാരോപണത്തിൽ കായിക മന്ത്രി രാജിവെച്ചു

ലൈംഗീകാരോപണം ആരോപിച്ച് യുവതി നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. ജൂനിയർ അത് ലറ്റിക്ക്  പരീശീലകയാണ് മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്.

ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.വെള്ളിയാഴ്ച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചണ്ഡീഗഡ് പൊലീസ് ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെയാണ് മന്ത്രി രാജിവെക്കുകയായിരുന്നു.

എന്നാൽ  ആരോപണങ്ങൾ നിഷേധിച്ച സന്ദീപ് തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.തനിക്കെതിരായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിൽ ശക്തമായ അന്വേഷണം വേണം എന്നും മന്ത്രി ആവശ്യപ്പെട്ടു.അന്വേഷണ ഫലം വരുന്നതുവരെ കായിക വകുപ്പിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് കൈമാറുന്നു എന്ന് രാജി അറിയിച്ചു കൊണ്ട്  സന്ദീപ് സിംഗ് പറഞ്ഞു.

ഇന്ത്യൻ നാഷണൽ ലോക് ദൾ ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് പരാതിക്കാരി ആരോപണം ഉന്നയിക്കുകയും തനിക്ക് സുരക്ഷ വേണമെന്നും ആവശ്യപ്പെടുകയും ചെയ്തു.. സന്ദീപ് സിംഗ്  ഹോക്കി താരവും ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News