മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിലെ നാസിക്കിലെ ഫാക്ടറിയിലെ വന്‍ തീപിടിത്തത്തില്‍ നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങുക്കിടക്കുന്നുവെന്ന് സംശയം. നാസികിലെ മുണ്ടെഗാവ് ഗ്രാമത്തിലെ ഫാക്ടറിയില്‍ ഇന്ന് രാവിലെ 11 മണിക്ക് ബോയിലര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്.

നിരവധി അഗ്‌നിശമന സേനായൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News