ഒരു കുട്ടിയും മയക്കുമരുന്നിന് അടിമപ്പെടാന്‍ പാടില്ല: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍

മയക്കുമരുന്നിന് ഒരു കുട്ടിയും അടിമപ്പെടാന്‍ പാടില്ലെന്നും അതിനു വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. കൊച്ചിയില്‍ കമ്മീഷണര്‍ ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ട്രെയിനിംഗ് ഐ ജിയായിരുന്ന കെ സേതുരാമന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. ഏറ്റവും നല്ല നിയമപാലകര്‍ ഉള്ള സിറ്റിയാണ് കൊച്ചിയെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസ് നിലപാട്. അതിനുവേണ്ട കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കൊച്ചിയിലെ ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി എച്ച് നാഗരാജുവിന് തിരുവനന്തപുരം കമ്മീഷണറായി സ്ഥലമാറ്റം ലഭിച്ചതോടെയാണ് കെ സേതുരാമന്‍ കൊച്ചിയില്‍ നിയമിതനാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here