‘എങ്ങനെ ഒരു കൊലപാതകം നടത്താം’; ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ വികാസ് ആണ് ഭാര്യയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഗാസിയബാദിലെ മോദി നഗര്‍ നിവാസിയായ വികാസ് മോഷണം നടന്നെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ മോഷണ വിവര വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഭാര്യ സോണിയയെ വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് വികാസിനെ ചോദ്യം ചെയ്യുകയും പിന്നീട് കസ്റ്റിഡിയിലെടുക്കുകയുമായിരുന്നു.

മോഷണ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചെങ്കിലും യുവാവിന്റെ ഫോണില്‍ നിന്ന് തെളിവുകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തന്നെയുമല്ല, വികാസിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ‘എങ്ങനെ ഒരു കൊലപാതകം നടത്താം’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ വികാസ് ഫ്്ളിപ്പ്കാര്‍ട്ടില്‍ നിന്ന് വിഷം വാങ്ങാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. അതേസമയം വികാസിന്റെ വിവാഹേതരബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് കണ്ടെത്തി. വികാസിന്റെ കാമുകിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News