മാമോദിസ ചടങ്ങിനിടയില്‍ ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.

മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ആയിരുന്നു മാമോദിസ ചടങ്ങ്. മാമോദിസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് നിഗമനം.

ചെങ്ങന്നൂരില്‍ നിന്നുള്ള ഓവന്‍ ഫ്രഷ് കാറ്ററിംഗ് എന്ന സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്. എന്നാല്‍ അതേ ദിവസം മറ്റു സ്ഥലങ്ങളില്‍ കൊടുത്ത ഭക്ഷണത്തെ കുറിച്ച് പരാതികള്‍ ഇല്ലെന്നാണ് കാറ്ററിംഗ് സ്ഥാപനത്തിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here