ADVERTISEMENT
രാത്രി നല്ല സുഖമായി ഉറങ്ങുക എന്നത് ഇന്നും പലരുടെയും സ്വപ്‌നമാണ്. അങ്ങനെ ഒന്ന് സുഖമായി ഉറങ്ങാന്‍ പലര്‍ക്കും കഴിയില്ല എന്നതാണ് മിക്ക ആളുകളുടെയും പരാതി. എന്നാല്‍ അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്കൊരു ടിപ് പറഞ്ഞു തരട്ടെ ? പകല്‍സമയത്ത് കുറച്ച് വെയില്‍ കൊണ്ട് നടക്കുന്നത് തണുപ്പ് കാലത്ത് ഉറക്കമസമയം കൂട്ടാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
507 കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വാഷിങ്ടണ്‍ സര്‍വകലാശാലയാണ് പഠനം നടത്തിയത്. കോളജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഇത് ബാധകമാണെന്ന് ഗവേഷകര്‍ പറഞ്ഞു. തണുപ്പ് കാലത്ത് വെയില്‍ കൊള്ളുന്ന ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ ഉറക്കസമയം സാധാരണ രാത്രികളെ അപേക്ഷിച്ച് അര മണിക്കൂര്‍ നീളാറുണ്ടെന്നാണ് കണ്ടെത്തല്‍.
മൊബൈലും സോഷ്യല്‍ മീഡിയയുമടക്കം പല കാരണങ്ങളാണ് രാത്രി ഉറക്കം വൈകാന്‍ കാരണമായി കണ്ടെത്തിയത്. ഇനി ഉറക്കം കിട്ടതെ ബുദ്ധിമുട്ടുന്ന എല്ലാവരും ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.