ഉത്തര്‍പ്രദേശില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു കുഴല്‍ക്കിണറില്‍ തള്ളി

ഉത്തര്‍പ്രദേശില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ തള്ളി. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മാലിന്യം തള്ളാന്‍ പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗോസി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കൈകളും കാലുകളും കെട്ടിയിട്ട്, വായില്‍ തുണി തിരുകിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അഡീഷനല്‍ എസ്.പി ത്രിഭുവന്‍ നാഥ് പറഞ്ഞു. വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതതായും മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News