
അഫ്ഗാനിസ്ഥാനിന്റെ തലസ്ഥാനമായ കാബൂളില്‍ സൈനിക വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ പ്രത്യേക സ്വഭാവമോ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ന് രാവിലെ കാബൂര്‍ സൈനിക വിമാനത്താവളത്തിനു മുന്നില്‍ സ്ഫോടനമുണ്ടായി. നിരവധി അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല എന്ന് അഫ്ഗാന്‍ വക്താവ് അബ്ദുല്‍ നാഫി താകൂര്‍ പറഞ്ഞു.
കനത്ത സുരക്ഷയുള്ള വിമാനത്താവളത്തിന്റെ സൈനിക ഭാഗത്തിന് സമീപം രാവിലെ 8 മണിക്ക് മുമ്പ് വലിയ സ്‌ഫോടനം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും സുരക്ഷാ സേന അടച്ചു.
അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം രാജ്യത്ത് സുരക്ഷ മെച്ചപ്പെടുത്തിയതായി താലിബാന്‍ അവകാശപ്പെടുമ്പോഴും നിരവധി ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here