വധുവിനെ ഒറ്റക്കൈ കൊണ്ട് കറക്കി വരന്‍, ലഹങ്കയില്‍ ചവിട്ടി ദാ കിടക്കുന്നു നിലത്ത്; വീഡിയോ കാണാം

വിവാഹ ദിനം എത്രമാത്രം സ്പെഷ്യലാക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. വിവാഹ ദിനത്തിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നമ്മള്‍ ജീവിതകാലം മുഴുവന്‍ സൂക്ഷിച്ച് വയ്ക്കാറുണ്ട്. വിവാഹചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും സ്വാഭാവികമാണ്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഫ്‌ലോപ്പായ ഒരു വീഡിയോയാണ്. ഫോട്ടോഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവമാണ് വീഡിയോയിലുള്ളത്. വധുവിന്റെ ലഹങ്കയില്‍ ചവിട്ടി ഫോട്ടോഷൂട്ടിനിടയില്‍ നിലത്തേക്ക് വീഴുന്നതാണ് വീഡിയോയില്‍ കാണാനാകുക.

പരമ്പരാഗത വിവാഹ വേഷങ്ങളണിഞ്ഞ് നില്‍ക്കുന്ന വരനും വധുവും വീഡിയോയ്ക്ക് വേണ്ടി ചുവടുവയ്ക്കുകയായിരുന്നു. വധുവിനെ ഒരു കൈകൊണ്ട് കറക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വരന്‍ ലെഹങ്കയില്‍ ചവിട്ടിയത്. ബാലന്‍ തെറ്റി വധു നിലത്തുവീണു. വരനും ബാലന്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വിഡിയോയില്‍ കാണാം.

ജയ്പ്പൂര്‍ പ്രീ വെഡ്ഡിങ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഫോളന്‍ ഇന്‍ ലവ്, ഇതിപ്പോ പുതിയ ടെന്‍ഷനായല്ലോ! എന്നെല്ലാമാണ് കമന്റുകള്‍. ഏതായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here