
തൃശൂര്‍ കുന്നംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ കവര്‍ച്ച. ശാസ്ത്രി നഗറില്‍ താമസിക്കുന്ന എല്‍.ഐ.സി ഡിവിഷണല്‍ ഓഫിസര്‍ ദേവിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 80 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. മോഷണം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാരുടെ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയാവുന്നവരാകാം കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുന്നംകുളം പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here