ആധുനിക കേരളത്തിനെ രൂപപ്പെടുത്താൻ നാരായണ ഗുരുവിൻ്റെ ആശയത്തിന് കഴിഞ്ഞു: എംവി ഗോവിന്ദൻ മാസ്റ്റർ

ആധുനിക കേരളത്തെ രൂപപ്പെടുത്താൻ നാരായണ ഗുരുവിന്റെ ആശയത്തിന് കഴിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.ശിവഗിരി തീർത്ഥാടന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരു ഇന്ന് കേരളത്തിന്റെ മാത്രം സ്വത്തല്ല.ലോകത്തമ്പാടുമുള്ള മനുഷ്യരുടെ ആശയ-ഊർജ ശ്രോതസാണ് ഗുരു. അറിവിന്റെ തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യനെ പുതിയ ജീവിതത്തിലേക്ക് നയിക്കുന്ന കാര്യത്തെ പറ്റിയാണ് ഗുരു ചിന്തിച്ചിരുന്നത്.പല മതങ്ങൾ ഉണ്ടെങ്കിലും സാരാംശം ഒന്നാണെന്നാണ് ഗുരു പറഞ്ഞത്.വിജ്ഞാനത്തെ മൂലധനമാക്കി മാറ്റാനാകണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

ശിവഗിരി തീർത്ഥാടനത്തിൻ്റെ സമാപന സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജാതി വ്യവസ്ഥ ഇപ്പോഴും രാജ്യത്ത് തുടരുന്നു എന്നത് അപമാനകരമാണ്.ഭാവി മുന്നേറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ ഉണ്ടാകണമെന്നും തീർത്ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News