
ദില്ലിയിൽ അപകടത്തിൽപ്പെട്ട 20 വയസ്സുള്ള യുവതിക്ക് ദാരുണാന്ത്യം. യുവതി സഞ്ചരിച്ച സ്കൂട്ടർ കാറുമായി അപകടത്തിൽപ്പെട്ട ശേഷം റോഡിൽ വലിച്ചിഴക്കപ്പെട്ടത് 12 കിലോമീറ്റർ ആണെന്ന് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ദില്ലിയിലെ സുൽത്താൻപുരിയിൽ അർദ്ധരാത്രിയിൽ പുതുവത്സരാഘോഷങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം.അമൻ വിഹാർ സ്വദേശിനിയായ യുവതി സഞ്ചരിച്ച സ്കൂട്ടറിൽ പുലർച്ചെ മാരുതി സുസുക്കി ബലേനോ കാർ ഇടിച്ചാണ് അപകടമുണ്ടായത്.അപകടമുണ്ടായതിന് ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് കാറിനടിയിൽ കുടുങ്ങിയ യുവതി കിലോമീറ്ററുകളോളം റോഡിൽ വലിച്ചിഴക്കപ്പെടുകയായിരുന്നു.
പുലർച്ചെ 3:24 ന് ഒരു കാർ മൃതദേഹം വലിച്ചിഴയ്ക്കുന്നത് കണ്ടതായി പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വന്നു. പുലർച്ചെ 4:11ന് റോഡിൽ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി പൊലീസിന് വീണ്ടും സന്ദേശം ലഭിച്ചു. അതിനുശേഷം, നഗരത്തിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും കാറിനായി തിരച്ചിൽ ആരംഭിക്കുയും ചെയ്തതായി പൊലിസ് പറഞ്ഞു.
തുടർന്ന് മാരുതി സുസുക്കി ബലേനോ കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരിൽ ക്രെഡിറ്റ് കാർഡ് കളക്ഷൻ ഏജന്റും റേഷൻ കടയുടമയും ഉൾപ്പെടുന്നുവെന്ന് പൊലിസ് അറിയിച്ചു,
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here