കോട്ടയത്ത് ഭക്ഷ്യവിഷബാധ; നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം

കോട്ടയം സംക്രാന്തിയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം. പരാതി ഉയർന്ന ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 21 പേർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഹോട്ടലിനെതിരെ പരാതി ഉയർന്നതോടെ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു.

ഇവിടെ  നിന്നും കുഴിമന്തി കഴിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇവർ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കോട്ടയത്തെ കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായി ഇരുപതോളം പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.വയറിളക്കവും, ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News