വി എസിനെതിരായ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് തിരിച്ചടി

വി എസ് അച്യുതനെതിരായ മാനനഷ്ടകേസിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്ക് ജില്ലാ കോടതിയിൽ നിന്നും തിരിച്ചടി . ഉമ്മൻചാണ്ടി ഫയൽ ചെയ്തിരുന്ന മാനനഷ്ടക്കേസിലെ കീഴ് കോടതി വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ നൽകിയ അപ്പീൽ തീർപ്പാക്കിക്കൊണ്ട് ജില്ലാ കോടതി വിധി പ്രസ്താവിച്ചു . അപ്പീലിൽ വാദം കേട്ട കോടതി, ഉമ്മൻ ചാണ്ടിക്കനുകൂലമായ സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തുക മാത്രമല്ല, വിഎസ്സിന് കോടതിച്ചെലവ് നൽകണമെന്ന് വിധിക്കുകകൂടി ചെയ്തു.

 2013 ൽ വി എസ് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്നു കാണിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ കേസ് . വിഎസ് റിപ്പോട്ടർ ചാനലിന് നൽകിയ ഇൻറർവ്യൂവിൽ സോളാർ കേസുമായി ബന്ധപ്പെട്ടും സരിത നായരുമായി ബന്ധപ്പെട്ടും ,ഉമ്മൻചാണ്ടിക്ക് അപകീർത്തികരമായ പ്രസ്താവനകളുണ്ടെന്നും, ആയതിന് നഷ്ടപരിഹാരം വേണമെന്നുമായിരുന്നു, കേസ്.2014 ൽ ആണ് ഉമ്മൻ ചാണ്ടി കേസ് നൽകുന്നത് .കേസിൽ സബ് കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. വി എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. കേസിൽ കീഴ് കോടതി പുറപ്പെടുവിച്ച വിധിന്യായം ചോദ്യം ചെയ്തുകൊണ്ട് വിഎസ് ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിച്ചു .ഈ കേസിൽ കീഴ്ക്കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തികൊണ്ട് വിധി പ്രഖ്യാപിച്ചു . ഈ വിധി പകർപ്പിലാണ് വി എസ്സിന് കോടതിച്ചെലവ് ഉമ്മൻ ചാണ്ടി നൽകണമെന്ന് പ്രസ്താവിച്ചിരിക്കുന്നത് . വിഎസ്സിനു വേണ്ടി സീനിയർ അഭിഭാഷകനായ അഡ്വ. വി.എസ്. ഭാസുരേന്ദ്രൻ നായർ, അഭിഭാഷകരായ ദിൽ മോഹൻ, പ്രശാന്ത് പൈ. ബി. എന്നിവർ ഹാജരായി ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here