
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 15 തീർത്ഥാടകർക്ക് പരുക്കേറ്റു. പമ്പയിൽ നിന്നും തിരുവനന്തപുരം വഴി നെയ്യാറ്റിൻകരയ്‌ക്ക് പുറപ്പെട്ട ഫാസ്‌റ്റ് പാസഞ്ചർ ബസ് ളാഹയ്‌ക്ക് സമീപം വെച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പൊലീസ്- ഫയര്‍ഫോഴ്‌സ് സംഘവും മോട്ടോര്‍വാഹന വകുപ്പും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി .ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. പരുക്കേറ്റവരെ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here