പുതുവത്സരത്തലേന്ന് വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കി കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. 2022ലെ ഉയര്‍ന്ന വരുമാനം പുതുവത്സരത്തലേന്ന് സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇന്നലെ മാത്രം മെട്രോയില്‍ സഞ്ചരിച്ചത് 122897 പേരായിരുന്നു.

കൊച്ചി നഗരത്തിലുടനീളമുള്ള ആഘോഷങ്ങള്‍ കണക്കിലെടുത്ത് യാത്ര എളുപ്പവും സുരക്ഷിതവുമാക്കാന്‍ ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സര്‍വീസ് നീട്ടിയിരുന്നു. പുതുവര്‍ഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കായി മെട്രോ സര്‍വീസ് 1 മണി വരെ നീട്ടുകയായിരുന്നു.

അതേസമയം സര്‍വീസ് നീട്ടി നല്‍കുക മാത്രമല്ല, രാത്രിയുള്ള സര്‍വീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കിയിരുന്നുള്ളൂ. ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ ജനുവരി 1 അര്‍ധരാത്രി 1 മണി വരെ ടിക്കറ്റ് നിരക്കില്‍ 50% ന്റെ കിഴിവാണ് മെട്രോ നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News