ശ്രീനഗറില്‍ ഭീകരാക്രമണം; ഭീകരരുടെ വെടിയേറ്റ് 3 പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ  രജൗറിയിലെ ദംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 മീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നുവീടുകളിലാണ് വെടിയൊച്ച കേട്ടതെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് അറിയിച്ചു.

പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്. ആയുധധാരികളായ രണ്ടുപേര്‍ ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തുടർന്ന് ഈ കാറിൽ തന്നെ ഇവർ രക്ഷപെട്ടു.

പരുക്കേറ്റ ഒരാളുടെ ശരീരത്തിൽ ഒന്നിലധികം ബുള്ളറ്റ് മുറിവുകൾ കണ്ടെത്തിയതായി രജൗരിയിലെ അസോസിയേറ്റഡ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മെഹ്മൂദ് പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെയുള്ള രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ തവണ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys