മദ്യവിൽപ്പന:  പുതുവര്‍ഷത്തലേന്ന്   നൂറു കോടി ക്ലബിൽ കയറി കേരളം

പുതുവത്സരാഘോഷത്തിനായി കേരളം കുടിച്ച് തീർത്തത്  107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 95.67 കോടിയുടെ വിൽപനയെയാണ് ഇത്തവണ മറികടന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വിൽപ്പന.  കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യമാണ്  പുതുവര്‍ഷത്തലേന്ന് മാത്രം വിൽപന നടത്തിയത്.കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്. വിറ്റുവരവിൽ സംസ്ഥാനത്തെ എല്ലാ ചില്ലറ വിൽപനശാലകളിലും ഇന്നലെ വിൽപന പത്ത് ലക്ഷം രൂപ കടന്നു. പുതുവത്സരത്തലേന്നും  ഏറ്റവും ഡിമാൻഡ് പതിവുപോലെ  റമ്മിനായിരുന്നു. ഭൂരിപക്ഷം ഔട്ട്‍ലെറ്റിലും ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്.

ഡിസംബർ 22 മുതൽ 31 വരെ  കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപന നടന്നത്. കഴിഞ്ഞ വർഷം  ഈ കാലയളവിലെ മദ്യവിൽപ്പന 649.32 കോടി രൂപയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News