താന്‍ അടിച്ച് ഫിറ്റായി എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു; അനുഭവം തുറന്നുപറഞ്ഞ് മുകേഷ് എംഎല്‍എ

നടനും എംഎല്‍എയുമായ മുകേഷ് കൈരളി ന്യൂസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വാർത്ത തലക്കെട്ടുകൾ പലപ്പോഴും വേട്ടയാടാറുള്ള ഒരു വ്യക്തികൂടിയാണ് മുകേഷ് എംഎല്‍എ. ഇപ്പോഴിതാ മണിയന്‍പിള്ള രാജുവിന്റെ മകന്റെ കല്ല്യാണത്തിന് പോയപ്പോഴുള്ള ഒരു അനുഭവം കൈരളി ന്യൂസിനോട് പങ്കുവെക്കുകയാണ് മുകേഷ്.

എന്തുകൊണ്ട് അഭിമുഖങ്ങള്‍ കൊടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന അവതാരകന്‍ ശരത് ചന്ദ്രന്റെ ചോദ്യത്തിന് മുകേഷ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ. സ്വയം ആലോചിക്കാറുണ്ട് തനിക്ക് ഇതിന്റെ ആവശ്യം ഉണ്ടോയെന്ന്. എന്തിനു പോയി വെറുതെ തല വച്ച് കൊടുക്കുന്നു എന്ന് ചിന്തിക്കാറുണ്ട് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് മുകേഷ് അദ്ദേഹത്തിന്റെ അനുഭവം പങ്കു വയ്ക്കുന്നത്.

“മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയി. തിരുവനന്തപുരത്തു വെച്ചാണ് വിവാഹം. അവിടെ പോയി ഭക്ഷണം കഴിച്ചു ഞാന്‍ തിരികെ ഇറങ്ങിയപ്പോള്‍ പഴയ നടി കാര്‍ത്തിക അവിടെ നിൽക്കുന്നു. ഞാന്‍ അവരെ വിഷ് ചെയ്തു. അവര്‍ക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ, ഞാന്‍ കാര്‍ത്തികയോട് പറഞ്ഞു. എല്ലാം കറക്ട് ആയി പറയണം എന്നും ഞാന്‍പറഞ്ഞിരുന്നു. ഇത് ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ മീഡിയക്കാര്‍ എന്റെ അടുത്തേക്ക് വന്നു, അതുകണ്ടോണ്ട് ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു നല്ല ഫുഡ്, ഞാന്‍ കഴിച്ചിട്ട് വരുവാ, അത്രെമേ ഉള്ളൂ എന്നും പറഞ്ഞു കാറില്‍ കയറി. ഈ സംഭവം എന്നാല്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയിൽ, “മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയ മുകേഷ് കാര്‍ത്തികയോട്” എന്ന ടൈറ്റിലില്‍ ആണ് ആ ക്ലിപ്പ് പുറത്തുപോയത്. എന്താണ് നമ്മള്‍ കരുതേണ്ടത്. നമ്മള്‍ തകര്‍ന്നു പോവുകയാണ്.” അതെന്താണ് ബാറില്‍ വച്ചാണോ അപ്പോള്‍ വിവാഹം നടക്കുന്നത് എന്നു ചോദ്യവും മുകേഷ് അവതാരകനോട് പങ്കുവയ്ക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here