ടിഡിപി യോഗത്തിനിടയിൽ തിരക്കില്‍പ്പെട്ട് 3 മരണം

തെലുങ്ക് ദേശം പാർട്ടി പൊതുയോഗത്തിനിടയിൽ വീണ്ടും അപകടം. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം.

പരിക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മരണ സംഖ്യ ഉയരാനും സാധ്യതയുണ്ട്. യോഗത്തിന്റെ ഭാഗമായി നടന്ന പ്രത്യേക റേഷന്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.

കഴിഞ്ഞയാഴ്ച നെല്ലൂരില്‍ ചന്ദ്രബാബു നായിഡു നടത്തിയ റോഡ് ഷോയ്ക്കിടെ അഴുക്കുചാലില്‍ വീണ് എട്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News