ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പറ്റില്ല; മുതിർന്ന നേതാക്കളെ പരിഹസിച്ച് ശശി തരൂർ

മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനവേദിയിൽ മുതിർന്ന നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ ശശി തരൂർ. ഒരു നായർക്ക് മറ്റൊരു നായരെ അംഗീകരിക്കാൻ പറ്റില്ലെന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം എൺപതോ നൂറോ വർഷം മുമ്പ് പറഞ്ഞ ആ കാര്യം ഇന്ന് താൻ രാഷ്ട്രീയത്തിൽ മനസിലാക്കുന്ന കാര്യമാണെന്നാണ് നൂറ്റിനാൽപ്പത്തിയാറാം മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് തരൂരിൻ്റെ പരോക്ഷ പരിഹാസം.അദ്ദേഹത്തിന്റെ പരാമർശം കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള ഒളിയമ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശശി തരൂർ കേരളപുത്രനും വിശ്വപൗരനുമാണ്. ഈ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ തരൂരിനോളം അർഹനായ മറ്റൊരാളില്ലെന്നും ചടങ്ങിൽ സംസാരിക്കവെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. തരൂരിനെ ഡൽഹി നായരെന്ന് വിളിച്ചയാളാണ് താൻ. അത് തിരുത്താൻ വേണ്ടിയാണ് തരൂരിനെ ചടങ്ങിലേക്ക് ക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണ് മന്നം ജയന്തി ആഘോഷങ്ങൾ ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.മന്നം ജയന്തി സമ്മേളനം ശശി തരൂരും എൻഎസ്എസ് കൺവെൻഷൻ സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം സുകുമാരൻ നായരും നിർവ്വഹിച്ചു. പ്രസിഡന്റ് എംശശികുമാർ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മന്നം അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.എൻഎസ്എസ് ട്രഷറർ എൻവി അയ്യപ്പൻപ്പിള്ള നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News