തൊഴിലില്ലാതാകുന്ന ഇന്ത്യ

2022 വർഷാവസാനം ഇന്ത്യയിലെ തൊഴിലില്ലായ്മ 8.3 ശതമാനമായി ഉയർന്നുവെന്ന് സ്വതന്ത്ര സാമ്പത്തിക ചിന്താകേന്ദ്രമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡിൻ്റെ പഠന റിപ്പോർട്ട്. നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനംകടന്നു.രാജ്യത്തെ നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മയുടെ ഏറ്റവും മോശം നിരക്കിലാണ്.2022 ഡിസംബറിൽ 10.09 ശതമാനമാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്

16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കെന്ന് സിഎംഐഇയുടെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 ജനുവരിയിൽ 6.56 ശതമാനമായിരുന്നു.2019 ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായിരുന്നു. 2021 ഡിസംബറിൽ ഇത് 7.9 ശതമാനമായിരുന്നുവെന്ന് സിഎംഐഇ കണക്കുകൾ പറയുന്നു.

മുൻ മാസത്തെ അപേക്ഷിച്ച് 2022 ഡിസംബറിൽ രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിൽ നിരക്കിൽ നേരിയ ആശ്വാസം പകരുന്നുണ്ട്. സിഎംഇ യുടെ കണക്കുകൾ പ്രകാരം നവംബറിലെ 7.55 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നിരക്ക് 7.44 ശതമാനമായി കുറഞ്ഞു. അതേ സമയം ഗ്രാമ-നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് വർഷം മുഴുവനും മോശമായ അവസ്ഥയിലായിരുന്നു.

നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലാണ് (37.4 %), രാജസ്ഥാൻ (28.5 %), ഡൽഹി (20.8 %) എന്നിവടങ്ങളിലാണ് ഉയർന്ന നിരക്ക്. ഒഡീഷ (0.9 %), ഗുജറാത്ത് (2.3 %), കർണാടക (2.5 %) എന്നീ സംസ്ഥാനങ്ങളിലാണ് കുറഞ്ഞ നിരക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News