വീണ്ടും പ്രണയപ്പക; വിദ്യാര്‍ഥിനിയെ ക്യാംപസില്‍ കുത്തിക്കൊലപ്പെടുത്തി

ജീവനെടുത്ത് വീണ്ടും പ്രണയപ്പക. പ്രണയം നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍ കുത്തിക്കൊലപ്പെടുത്തി. ബംഗളുരുവിലാണ് സംഭവം. പത്തൊന്‍പതുകാരിയായ ലയസ്മിത ആണ് കൊലയ്ക്കിരയായത്. ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ എന്നയാള്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരു പ്രസിഡന്‍സി കോളേജിലാണ് സംഭവം. മറ്റൊരു കോളജില്‍ പഠിക്കുന്ന പ്രതി ക്യാംപസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ വിദ്യാര്‍ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്ത് ആംബുലന്‍സിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരു റൂറല്‍ സ്വദേശി ആണ് ലയസ്മിത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News