ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണത്തില്‍ വീഴ്ചവരുത്തി; കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ്

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തികളില്‍ വീഴ്ചവരുത്തിയ കരാറുകാരനെ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവൃത്തി റീ-ടെണ്ടര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.

2021 മേയ് മാസത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു. റോഡ് നവീകരണത്തിനായി 19.90 കോടി രൂപ അനുവദിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 6 കിലോമീറ്റര്‍ ബിഎം പ്രവൃത്തി മാത്രമേ ഇതുവരെ പൂര്‍ത്തീകരിച്ചിരുന്നുള്ളൂ. പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വീഴ്ചവരുത്തിയ കരാറുകാരെയാണ് ഇപ്പോള്‍ ‘റിസ്‌ക് ആന്‍ഡ് കോസ്റ്റ്’ വ്യവസ്ഥ പ്രകാരം കരാര്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചത്.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് : കരാറുകാരനെ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്തു.

പ്രവൃത്തി റീ-ടെണ്ടര്‍ ചെയ്തു

പത്ത് വര്‍ഷത്തോളമായി ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട- വാഗമണ്‍. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേര്‍ ഈ റോഡിന്റെ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2021 മേയ് മാസത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തി.

19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാല്‍ നാളിതുവരെ 6 കിലോമീറ്റര്‍ ബിഎം പ്രവൃത്തി മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളു.

പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വീഴ്ചവരുത്തിയ കരാറുകാരെ ഇപ്പോള്‍ ‘റിസ്‌ക് ആന്‍ഡ് കോസ്റ്റ്’ വ്യവസ്ഥ പ്രകാരം കരാര്‍ റദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ പ്രവൃത്തി പുനക്രമീകരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും തീരുമാനിച്ചു. കൂടാതെ റിസ്‌ക് ആന്‍ഡ് കോസ്റ്റ് ടെര്‍മിനേഷന് വിധേയനായ കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വല്‍ പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News