ഗുരുസ്തുതി ചൊല്ലിയപ്പോൾ എഴുന്നേറ്റ് നിന്നില്ല ,മുഖ്യമന്ത്രി തനിനിറം കാട്ടി:വി മുരളീധരൻ.

കമ്മ്യൂണിസ്റ്റുകാർ ഗുരുദേവനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നുവെന്നും , മുഖ്യമന്ത്രിക്ക് ശ്രീനാരായണഗുരുവിനോടോ ശിവഗിരിയോടോ യഥാർത്ഥ്യത്തിലുള്ള ബഹുമാനമില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഡൽഹിയിൽ മാധ്യമങ്ങളെ കാണവേയാണ് അദ്ദേഹം വിമർശനം നടത്തിയത്. മുഖ്യമന്ത്രി സന്ദർഭം വരുമ്പോഴൊക്കെ ഗുരുനിന്ദ നടത്തുന്നു.മുഖ്യമന്ത്രിയെ പോലുള്ളവരെ ശിവഗിരിയിലെ പരിപാടിയിലേക്ക് ക്ഷണിക്കണോ എന്ന്ശ്രീനാരണീയർ ആലോചിക്കണം എന്നും അദ്ദഹം കൂട്ടിച്ചേർത്തു.

മന്ത്രി എം ബി രാജേഷ് ശിവഗിരിയിൽ വന്ന് അവർണ്ണരെയും സവർണ്ണരെയും വേർതിരിക്കാനാണ് ശ്രമിച്ചത്. ഇരുകൂട്ടർക്കുമിടയിൽ സ്പർദ്ധ സൃഷ്ടിക്കാൻ എം ബി രാജേഷ് ശ്രമിച്ചുവെന്ന് വി മുരളീധരൻ ആരോപിച്ചു.മുഖ്യ മന്ത്രി ഗുരുസ്‌തുതി ആലോപിച്ചപ്പോൾ എഴുന്നേറ്റ് നിന്നില്ല.ഗരുവിനെ നിന്ദിക്കുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്തത്. മുഖ്യമന്ത്രിയുടെ തനിനിറം അദ്ദേഹം പുറത്തു കാട്ടി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീ നാരായണ തീർത്ഥാടന സർക്യൂട്ട് പദ്ധതി വേഗത്തിലാക്കുമെന്ന് കേന്ദ്ര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു .ഇക്കാര്യമുന്നയിച്ച് കേന്ദ്ര ടൂറിസം മന്ത്രി ജെ കിഷൻ റെഡ്ഢിയെ താൻ സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here