ബീമാപള്ളി ഉറൂസ് മറ്റന്നാള്‍ രാവിലെ വരെ

ബീമാപള്ളി ദര്‍ഗഷെരീഫിലെ ഉറൂസ് മറ്റന്നാള്‍ രാവിലെ വരെ. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എല്‍. മുഹമ്മദ് ഇസ്മായിലാണ് പതാക ഉയര്‍ത്തിയത്. പ്രാര്‍ഥനക്ക് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കൊടിയേറി.

മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, വി.എസ് ശിവകുമാര്‍, വി.സുരേന്ദ്രന്‍പിള്ള, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.സലിം, എസ്.എം ബഷീര്‍, കൗണ്‍സിലര്‍മാരായ മിലാനി പെരേര, ജെ.സുധീര്‍, മേരി ജിപ്‌സി, വി.എസ്.സുലോചനന്‍, ബീമാപള്ളി ചീഫ് ഇമാം നുജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍, മുത്തുക്കോയ തങ്ങള്‍, ജമാഅത്ത് ജനറല്‍ സെക്രട്ടറി എം.കെ.എം നിയാസ്, വൈസ് പ്രസിഡന്റ്് എ.സുലൈമാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ജനുവരി നാല് വരെയാണ് ഉറൂസ് ചടങ്ങുകള്‍. പ്രത്യേക പ്രാര്‍ഥനകള്‍, മതപ്രസംഗം, ബുര്‍ദ മജിലിസ് എന്നിവ സംഘടിപ്പിച്ചു. ജനുവരി മൂന്നുവരെ എല്ലാ ദിവസവും രാത്രി ഏഴുമുതല്‍ മൗലിദ്, മുനാജാത്ത്, റാത്തീബ്, ബുര്‍ദ എന്നിവ നടക്കും. മൂന്നുവരെ എല്ലാ ദിവസവും രാത്രി 9.30 മുതല്‍ മതപ്രസംഗവുമുണ്ടാകും.

സമാപന ദിവസമായ നാലിന് പുലര്‍ച്ച ഒന്നിന് നടക്കുന്ന പ്രാര്‍ഥനക്ക് ബീമാപള്ളി അസി. ഇമാം മാഹീന്‍ അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കും. 1.30ന് പട്ടണ പ്രദക്ഷിണം. പുലര്‍ച്ചെ നാലിന് നടക്കുന്ന പ്രാര്‍ഥനക്ക് ബീമാപള്ളി ചീഫ് ഇമാം നുജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനവും നടക്കും. ഹരിതചട്ടം പാലിച്ചാണ് ഉറൂസ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News