ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രങ്ങൾ പരിഷ്കരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി

ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ച് ഉടന്‍ തന്നെ പുനരവതരിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി അഡ്വ.ഡോ. എല്‍. മുരുകന്‍. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണേന്ത്യന്‍ ക്യാംപസ്  സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ദൂരദർശന്റെ തമിഴ് പ്രാദേശിക ചാനലിന്റെ നവീകരിച്ച പതിപ്പ് ഈ വർഷം ഏപ്രിലോടെ സംപ്രേക്ഷണം തുടങ്ങുമെന്നും ക്യാംപസിൽ വിദ്യാർഥികളുമായി നടത്തിയ ചോദ്യോത്തര വേളയ്ക്കിടെ കേന്ദ്രമന്ത്രി അഡ്വ.ഡോ. എല്‍. മുരുകന്‍ പറഞ്ഞു. ഒ.ടി.ടിയുടെ പ്രളയകാലത്ത് അവയ്‌ക്കെതിരേ സ്വയം നിയന്ത്രണ സംവിധാനം മാത്രമേ സർക്കാർ ലക്ഷ്യമിടുന്നുള്ളു എന്നും മാധ്യമവിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, ഐഐഎംസി റീജനല്‍ ഡയറക്ടര്‍ പ്രഫ.ഡോ. അനില്‍കുമാര്‍ വടവാതൂര്‍, ഐഐഐടി റജിസ്ട്രാര്‍ ഡോ രാധാകൃഷ്ണന്‍, അധ്യാപികമാരായ ആഷിഖ സുല്‍ത്താന, പി. എസ് ശരണ്യ എന്നിവര്‍ പ്രസംഗിച്ചു. ദക്ഷിണേന്ത്യന്‍ ക്യാംപസിന്റെ ഉപഹാരം റീജനല്‍ ഡയറക്ടര്‍ കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News