മൂന്നാറിലെ കൂട്ടത്തല്ല് : മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു

പുതുവത്സരദിനത്തിൽ മൂന്നാറിൽ കൂട്ടത്തല്ല് നടത്തിയ മുഴുവൻ പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവറും വിനോദ സഞ്ചാരികളുമായി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരുൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ  കേസെടുത്തിരിക്കുന്നത്.

മൂന്നാർ സന്ദർശനത്തിനായി എത്തിയ കളമശ്ശേരി എച്ച്എംടി കോളനി സ്വദേശികളും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മിലുണ്ടായ തർക്കമായിരുന്നു ഈ സംഘർഷത്തിൻ്റെ തുടക്കം. വാഹനത്തിന് സൈഡ് നൽകാത്തതായിരുന്നു കാരണം. കൂട്ടത്തല്ലിൽ ഹോട്ടൽ ജീവനകാർക്കും മൂന്നാർ സെവൻമല എസ്റ്റേറ്റിലെ ഓട്ടോ റിക്ഷ ഡ്രൈവർക്കും ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്. പുതുവത്സരദിനം വൈകുന്നേരത്തോടെ പഴയ മൂന്നാർ മൂലക്കടയ്ക്ക് സമീപത്തായിരുന്നു സംഭവം.

സംഘർഷം സൃഷ്ടിച്ച  ഇരു വിഭാഗത്തിലുമുള്ള എട്ട് പേരെയും അറസ്റ്റ് ചെയ്തതായി മൂന്നാർ പോലീസ് അറിയിച്ചു.പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.  സംഘർഷത്തിൽ സ്വകാര്യ ഹോട്ടലിൻ്റെ ചില്ലും സാമഗികളും അടിച്ചു തകർത്തതിനെതിരെ ഹോട്ടൽ ജീവനക്കാരും പോലിസിൽ പരാതി നൽകിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News