ബഫർ സോൺ വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നതെന്ന് അഡ്വ.ജോയ്‌സ് ജോർജ്

ബഫർ സോൺ പ്രശ്നം പരിഹരിക്കപ്പെടുന്നതിനെ ചിലർ ഭയക്കുകയാണെന്ന് മുൻ ഇടുക്കി എം.പി: അഡ്വ. ജോയ്സ് ജോര്‍ജ്ജ്. വിവാദങ്ങളുണ്ടാക്കിയും വ്യക്തിഹത്യ നടത്തിയും പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിൽ നിന്നുള്ള എം.പിമാരാണ് വിഷയത്തിൽ ഇടപെടേണ്ടതെന്നും ജോയ്സ് ജോർജ് പറഞ്ഞു.

ബഫർ സോൺ വിഷയം പൂർണമായും നിയമപ്രശ്നമാണെന്ന് തിരിച്ചറിയാതെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നതെന്ന് ജോയ്സ് ജോർജ് ചൂണ്ടിക്കാട്ടി. ബഫര്‍സോണ്‍ എന്നത് പൂര്‍ണ്ണമായും സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രം രൂപംകൊണ്ട പ്രതിസന്ധിയാണ്. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രശ്നം പരിഹരിക്കാതെ ,നിലനിര്‍ത്തി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള യുഡിഎഫ് ശ്രമമാണെന്നും ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. വനം വകുപ്പ് തയാറാക്കിയ ഉപഗ്രഹ സർവേയിലെ ന്യൂനതകൾ പരിഹരിക്കാൻ  മുഖ്യമന്ത്രി നടത്തിയ ഇടപെടൽ കേരളത്തിൻ്റെ പൊതുവികാരം മാനിച്ചാണെന്നും ജോയ്സ് ജോർജ് കൂട്ടിച്ചേർത്തു.

വിഷയത്തിൽ ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വേണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റിയെയും സമീപിക്കാന്‍. സുപ്രീം കോടതിയിൽ അനുകൂല ശുപാര്‍ശ നല്‍കുന്നതിന്റെ ഉത്തരവാദിത്വം എംപിമാര്‍ ഏറ്റെടുക്കണമെന്നും ജോയ്സ് ജോർജ് ആവശ്യപ്പെട്ടു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here