സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങിയത്.

നിലവിലെ ജേതാക്കളായ പാലക്കാട്ട് നിന്ന് കൊണ്ടുവന്ന സ്വര്‍ണക്കപ്പ് രാമനാട്ടുകരയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഘോഷയാത്രയായി സ്വര്‍ണക്കപ്പ് മുതലക്കുളത്തെത്തിച്ചു. വൈകിട്ടോടെ നാടിനെ പ്രകമ്പനം കൊള്ളിച്ചായിരുന്നു വിളംബര ജാഥ.

സ്വര്‍ണക്കപ്പുമായി മാനാഞ്ചിറ മൈതാനത്തെ വലംവെച്ചു. പൊതുജനങ്ങള്‍ക്ക് കപ്പ് അടുത്ത് കാണാന്‍ അവസരമൊരുക്കിയിരുന്നു. ചെണ്ടമേളം, ബാന്‍ഡ് വാദ്യം, ഒപ്പന, കോല്‍ക്കളി എന്നിവ വിളംബര ജാഥക്ക് മാറ്റുക്കൂട്ടി. എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്, എസ്പിസി, ജെആര്‍സി വിദ്യാര്‍ത്ഥികള്‍ വിളംബര ജാഥക്ക് അകമ്പടിയേകി. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിളംബര ജാഥയില്‍ കെ.എം സച്ചിന്‍ ദേവ് എം എല്‍ എ, കെ.പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ, മേയര്‍ ഡോ.ബീന ഫിലിപ്പ് തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here