ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെയുള്ള ആക്രമണം ,പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം .

ഛത്തീസ്ഗഢിലെ നാരായൺപൂരിലെ സേക്രട്ട് ഹാർട്ട് ചർച്ച് ആക്രമണം പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം. ഇന്നലെ ഉച്ചയ്ക്കുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തുടർച്ചയായി ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെയുള്ള ആക്രമണത്തിൽ ഭരണകൂടം അക്രമികൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.

കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡിലാണ് ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്.അക്രമങ്ങൾക്ക് പിന്നിൽ ആർഎസ്എസ് എന്നാണ് ഉയരുന്ന ആരോപണം.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മണിയോടെയായിരുന്നു അക്രമി സംഘം പള്ളി ആക്രമിച്ചത്.സംഘം ആദ്യം പള്ളിക്ക് നേരെ കല്ലെറിയുകയും ഒടുവിൽ പള്ളിക്ക് അകത്തു കയറി യേശുക്രിസ്തുവിന്റെ രൂപങ്ങൾ അടക്കം അടിച്ചു തകർത്തു.ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.ജില്ലാ പോലീസ് സൂപ്രണ്ട് സന്ദനന്ദ് കുമാറിന് ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റു.

ഛത്തീസ്ഗഡിലെ ഗോത്ര മേഖലകളിൽ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരിക്കുകയാണെന്നും അല്ലാത്തവർക്ക് ഗ്രാമം വിടേണ്ടി വന്നിരിക്കുകയാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം സംഭവത്തിൽ ആരോപിച്ചു.ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ആർഎസ്എസ് അജണ്ടയാണ് ഛത്തീസ്ഗഡിൽ ഇപ്പോൾ ക്രിസ്ത്യൻ വിഭാഗക്കാർക്കിടയിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ എന്ന് സർവ്വ അനുസൂചി ജാതി സമാജ് നേതാവ് ദണ്ഡരാജ് ടണ്ഡൻ രൂക്ഷമായി വിമർശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ വീണ്ടും ആക്രമണം നടക്കുന്നത്.അതേസമയം സംഭവസ്ഥലത്തെ ക്രമസമാധാന നില പുനസ്ഥാപിച്ചെന്നും ആക്രമണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഐജി ബി പി സുന്ദർ രാജ് പറഞ്ഞു.ഇതുവരെ ആയിരത്തോളം വരുന്ന ക്രിസ്ത്യാനികളാണ് അക്രമം ഭയന്ന് ഈ പ്രദേശത്തു നിന്നും പലായനം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here