മരിച്ച കുട്ടി ഒറ്റയ്ക്കായിരുന്നില്ല; ദില്ലി അപകടത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്

പുതുവർഷദിവസം പെൺകുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദില്ലി പൊലീസ്. മരിച്ച പെൺകുട്ടി ഒറ്റയ്ക്കായിരുന്നില്ലെന്നും കൂടെ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടസമയത്ത് മരിച്ച കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ അപകടം നടക്കുമ്പോൾ മറ്റൊരു പെൺകുട്ടിയും കൂടെ ഉണ്ടായിരുന്നുവെന്നും ആ പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരിച്ച പെൺകുട്ടിയുടെ കാലുകൾ കാറിൽ കുടുങ്ങിയെന്നും തുടർന്ന് കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ടുവെന്നും ദില്ലി പൊലീസ് പറഞ്ഞു.

പുതുവത്സര ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. ദില്ലി സുല്‍ത്താന്‍പുരിയില്‍ വെച്ച് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങുകയായിരുന്നു. ശേഷം 4 കിലോമീറ്ററോളം കാറില്‍ വലിച്ചിഴച്ചു. സംഭവത്തില്‍ ദില്ലി പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here