‘അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങും’; മന്ത്രി ആർ.ബിന്ദു

അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു. കെ.ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർഥിപ്രക്ഷോഭത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം രണ്ട് സംഘം അടങ്ങിയ ഉന്നതാകമ്മിറ്റിയാണ് പരിശോധിക്കുന്നത്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽസർക്കാർ നിയോഗിച്ച ഉന്നതതല കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങി. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിൻ്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരുടെ മൊഴി സമിതി ശേഖരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News