തുമ്പിക്കൈയില്‍ കുരുക്കുമായി കാട്ടാന

തൃശ്ശൂര്‍ അതിരപ്പിള്ളി റിസര്‍വോയറിനടുത്ത് തുമ്പിക്കൈ കുരുങ്ങിയ നിലയില്‍ ആനയെ കണ്ടെത്തി. 2018ല്‍ പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി കെ ആരിദ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം പാലക്കാടുനിന്നുള്ള സംഘം ഇതേസ്ഥിതിയില്‍ ഈ ആനയെ കണ്ടിരുന്നു.

അതേസമയം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഇടപെടലിനെ തുടര്‍ന്ന് ആനയെ കണ്ടെത്തി കുരുക്കഴിക്കാന്‍ ശ്രമം തുടങ്ങി. വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മിയുടെ നിര്‍ദേശ പ്രകാരം മൂന്ന് റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ വനമേഖലയില്‍ ആനക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News