തിരുവനന്തപുരത്ത് ഹോട്ടല്‍ അടച്ചുപൂട്ടി

മായം ചേര്‍ന്നതും കാലപ്പഴക്കളുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും പരിശോധന. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി. തിരുവനന്തപുരത്ത് ബുഹാരി ഹോട്ടല്‍ അടച്ചുപൂട്ടി.

മായം ചേര്‍ന്നതും കാലപ്പഴക്കളുള്ളതുമായ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുകയാണെങ്കില്‍ നടപടിയെടുക്കും. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കി. 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തടരുകയാണ്.

തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അട്ടകുളങ്ങരയിലെ ബുഹാരി ഹോട്ടല്‍ അടച്ചുപൂട്ടി. ഇനി ഒരറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നാണ് നിര്‍ദ്ദേശം. പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു. പൊലീസ് എത്തിയശേഷമാണ് ഉദ്യോഗസ്ഥര്‍ തുടര്‍ പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങിലും തുടരും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കിവരുന്നതായി മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം പോര്‍ട്ടലില്‍ ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here