സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ; പ്രത്യേക പദ്ധതി ആരംഭിക്കുന്നു

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക പദ്ധതി ആരംഭിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ 15,000 കോച്ചുകളില്‍ സിസിടിവികളും പാനിക് ബട്ടണുകളും സ്ഥാപിക്കും. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ 14,387 കോച്ചുകളും ഇഎംയു, മെമു, ഡെമു തുടങ്ങിയ പാസഞ്ചര്‍ ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും.

ഇതുവരെ 2,930 റെയില്‍ കോച്ചുകളില്‍ സിസിടിവി ഉപയോഗിച്ച് സുരക്ഷ കൂട്ടിയിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിനെ അറിയിച്ചു. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് അഞ്ചിരട്ടി സുരക്ഷ ഉപകരണങ്ങളുടെ ഓര്‍ഡറിനാണ് ഇന്ത്യന്‍ റെയില്‍വേ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 60,000 കോച്ചുകളിലും വാതിലുകളിലും വെസ്റ്റിബ്യൂള്‍ ഏരിയയിലും ഇടനാഴി ഏരിയയിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഈ സിസിടിവികളില്‍ വീഡിയോ അനലിറ്റിക്സും മുഖം തിരിച്ചറിയല്‍ സംവിധാനങ്ങളും ഉണ്ടായിരിക്കും. കൂടാതെ, ആര്‍പിഎഫ് പോസ്റ്റുകള്‍, ഡിവിഷണല്‍, സോണല്‍ ആസ്ഥാനങ്ങളില്‍ നിന്നുള്ള കോച്ചുകളുടെ വിദൂര പ്രവര്‍ത്തനവും നിരീക്ഷണവും സാധ്യമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here