തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുൾപ്പെടെയുള്ള എട്ടംഗ സംഘം മാരക മയക്കുമരുന്നുകളുമായി പിടിയിൽ

കഴക്കൂട്ടത്ത് കൊലക്കേസ് പ്രതിയുൾപ്പെടെ മയക്കുമരുന്ന് സംഘത്തിലെ എട്ടുപേർ അറസ്റ്റിൽ. ഗോവയിൽ നിന്നും മയക്കുമരുന്നുമായി വരുമ്പോഴായാണ് ഇവർ പിടിയിലായത്. കൊലക്കേസിൽ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദർശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാർ, സുബാഷ്, അരുണ്‍ എന്നിവരെയാണ് കഴക്കൂട്ടം പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്.

മാരക മയക്കുമരുന്നുകളായ എംഡിഎംഎയും, എൽഎസ്‍ഡി സ്റ്റാമ്പുമായി ഗോവയിൽ നിന്നും സംഘമെത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഡാൻസാഫ് സംഘം ഇവരെ പിന്തുടർന്നത്.കഴക്കൂട്ടത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾ തടഞ്ഞു നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലാകുന്നത്. ഇവർ സഞ്ചരിച്ച വാഹനത്തിനുള്ളിൽ നിന്നും ലഹരിവസ്തുക്കള്‍ പിടികൂടി. പുതുവത്സാരാഘോഷത്തിന് ശേഷം ഗോവയിൽ നിന്നും കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ ഇവർ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു.പ്രതികളെ പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here