രശ്മിയുടെ മരണം: അണുബാധ മൂലമെന്ന് റിപ്പോർട്ട്

കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സംഭവം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പാലത്തറ സ്വദേശി രശ്മി രാജിന്റെ (33) മരണകാരണം ആന്തരികാവയവങ്ങൾക്കേറ്റ അണുബാധയെന്നാണ് റിപ്പോർട്ട്.എന്നാൽ ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് രാസപരിശോധന ഫലം ലഭിക്കണം . രാസ പരിശോധനയ്ക്കായി ശരീര ശ്രവങ്ങൾതിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും.ഭക്ഷ്യവിഷബാധയെന്ന് സ്ഥീരികരിക്കുന്നതിന് രാസ പരിശോധനാ ഫലം നിർണായകമാണ്.

ഡിസംബർ 29ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്നുള്ള അല്‍ഫാം കഴിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായ രശ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്.

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടർന്ന് കോട്ടയം നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് രശ്മിയുടെ മരണം സംഭവിച്ചത്.

വളരെ വേദനാജനകമായ സംഭവമാണ് രശ്മിയുടെ മരണം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് അവര്‍ എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സംക്രാന്തി ഹോട്ടലിന്റെ കാര്യത്തില്‍ പരിശോധന നടത്തി. സ്ഥാപനം പൂട്ടുന്നതുമാത്രമല്ല, ഭക്ഷ്യസുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും നിയമപരമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ച് 140 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരാണ് ഭക്ഷ്യസുരക്ഷയ്ക്കുള്ളത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് നടപടിക്രമങ്ങളും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ അയ്യാരിത്തിലധികം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ഹോട്ടലുകള്‍ പൂട്ടിയിട്ടുണ്ട്. 526 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസും നല്‍കി. അതിലെല്ലാം നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിഷയം വളരെ പ്രാധാന്യത്തോടെ സര്‍ക്കാര്‍ നോക്കിക്കാണുന്നു എന്നാണ് ലഭിക്കുന്ന വിവരം.സംസ്ഥാനത്തുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ ഹോളിഡേ കാര്യക്ഷമമായിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഒരു സ്വകാര്യ മാധ്യമത്തിനോട് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News