ടി20 യിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇന്ത്യക്കെതിരായ ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്ക് 163 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. തുടക്കം മോശമായെങ്കിലും അവസാന ഓവറുകളിൽ തകർത്തു കളിച്ച ദീപക് ഹൂഡ അക്‌സർ പട്ടേൽ എന്നിവരാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് സഹായിച്ചത്.

68ന് അഞ്ച് എന്ന നിലയിൽ തകർന്ന ലങ്കയെ വാലറ്റക്കാരാണ് എഴുന്നേൽപ്പിച്ചത്. അടിച്ചും ഓടിയും ലങ്ക റൺസ് കണ്ടെത്തിയപ്പോൾ മത്സരത്തിന്റെ അവസാനം ത്രില്ലർ രൂപത്തിലായി. എന്നിരുന്നാലും ലങ്കയ്ക്ക് ജയിക്കാനായില്ല. 45 റൺസെടുത്ത ദസുൻ ശനകയാണ് ലങ്കയുടെ ടോപ് സ്‌കോറർ. നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് തുടക്കത്തിലെ ലങ്കയെ വീഴ്ത്തിയത്. ഉംറാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് ഇന്ത്യ നേടിയത്. മുന്‍നിര വീണുപോയിടത്ത് അവസാന ഓവറുകളില്‍ തകര്‍പ്പനടിയുമായി രക്ഷാദൌത്യം ഏറ്റെടുത്ത് അക്സര്‍ പട്ടേലും ദീപക് ഹൂഡയും ചേര്‍ന്നാണ്. അഞ്ചിന് 94 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്സിനെ ആറോവറില്‍ 68 റണ്‍സടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ഹൂഡ 23 പന്തില്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അക്സര്‍ പട്ടേല്‍ 20 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here