ക്രിസ്റ്റ്യാനോ ഇനി അല്‍ നസര്‍ ക്ലബിന്റെ ജേ‍ഴ്സിയില്‍

സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവതരിപ്പിച്ച് അൽ നസ്ർ ക്ലബ്. വര്‍ണാഭമായ ചടങ്ങിലാണ് ക്ളബ് താരത്തെ അവതരിപ്പിച്ചത്. ഏ‍ഴ‍ഴകില്‍ മർസൂല്‍ പാർക്കില്‍ വെളിച്ചം മിന്നിമറിഞ്ഞുകൊണ്ടിരുന്നു. അൽ നസ്ർന്‍റെ മഞ്ഞ ജേ‍ഴ്സിയില്‍ ലോകത്തെയാകെ ഭ്രമിപ്പിച്ച ആ ഏ‍ഴാം നമ്പര്‍ തിളങ്ങി നിന്നു. കളിച്ചും കളിപ്പിച്ചും വെടിച്ചില്ല് ഗോളുകള്‍ക്കൊപ്പം ഉയര്‍ന്നു ചാടിയ റോണോ ഇനി സൗദി ഫുട്ബോളിന്‍റെ അടയാളവും അഡ്രസ്സുമാകും.

റൊണാള്‍ഡോയുടെ വരവറിഞ്ഞത് മുതല്‍ ആവേശത്തിലായ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുമ്പോള്‍ ഫുട്ബോള്‍ ഭൂപടത്തില്‍ പുത്തന്‍ ഉദയമാകും സൗദിക്കിനി. റിയാദിലെ മർസൂല്‍ പാർക്കിൽ വൻസ്വീകരണമാണ് റൊണാൾഡോക്ക് ഒരുക്കിയത്. അൽ നസ്ർ ക്ലബിന്‍റെ ഭാഗമായി കളിക്കളത്തിൽ ഇറങ്ങുന്നതിന് കായികക്ഷമതാ പരിശോധന നടന്നു. സീസണിലെ ഏറ്റവും വലിയ കരാറുകളിലൂടെയാണ് അൽ നാസർ റൊണാൾഡോയെ സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here