അതിർത്തിലംഘനവും ആയുധക്കടത്തും വർധിക്കുന്നു; അതിർത്തിമേഖലയിൽ കർഫ്യു പ്രഖ്യാപിച്ച് അധികൃതർ

ജമ്മു കശ്മീരിലെ പാക്ക് അതിർത്തിപ്രദേശമായ സാമ്പ ജില്ലയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. അതിർത്തിരക്ഷാ സേനയ്ക്ക് മേഖലയിൽ പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാനും വേണ്ടിയാണ് നീക്കം.

അതിർത്തിലംഘനവും ഡ്രോൺ വഴിയുള്ള ആയുധക്കടത്തും വ്യാപകമായതോടെയാണ് അധികൃതർ രണ്ട് മാസത്തെ രാത്രികർഫ്യു പ്രഖ്യാപിച്ചത്. അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു. കർഫ്യു ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അധികൃതർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here