സംസ്ഥാന സ്‌കൂള്‍ കലോത്സവം; മനം കുളിര്‍ക്കുന്ന ഇനങ്ങള്‍ ഇന്ന് വേദിയില്‍

അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് മനം കുളിര്‍ക്കുന്ന ഒട്ടേറെ ഇനങ്ങള്‍ വേദിയിലെത്തും. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒപ്പന, നാടോടിനൃത്തം മത്സരങ്ങളാണ് അരങ്ങേറുക. കൂടാതെ ഭാരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടകം, കഥാപ്രസംഗം, പ്രസംഗം, ദഫ്മുട്ട്, പൂരക്കളി, നങ്ങ്യര്‍കൂത്ത്, ചാക്യര്‍ക്കൂത്ത്, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളും വിവിധ വേദികളിലായി നടക്കും.

നിലവില്‍ 232 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്റുമായി രണ്ടാമത്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഏതായാലും വരും ദിനങ്ങളില്‍ കോഴിക്കോട്ടെ കലാപ്രേമികള്‍ക്ക് വലിയൊരു കാഴ്ചാവിരുന്ന് തന്നെയാകും കലോത്സവം സമ്മാനിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News