ക്യാപ്റ്റൻ ശിവ ചൗഹാൻ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിലെ ആദ്യ വനിതാ ഓഫീസർ

ഇന്ത്യൻ സൈന്യത്തിന്റെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ ക്യാപ്റ്റൻ ആയ ശിവ ചൗഹാൻ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഓഫീസർ എന്ന ബഹുമതിക്കർഹയായി.കശ്‍മീരിലെ സിയാച്ചിനിൽ കുമാർ പോസ്റ്റിലാണ് ക്യാപ്റ്റൻ ശിവ നിയമിക്കപ്പെട്ടിരിക്കുന്നത്. സിയാച്ചിനിലെ ആർമി സ്കൂളിൽ കഠിനവും പ്രത്യേകവുമായ പരിശീലനങ്ങൾക്ക് ശേഷമാണ് നിയമനം.

രാജസ്ഥാൻ സ്വദേശിനിയാണ് ശിവ.ഉദയ്പൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവ ,ഉദയ്പൂരിലെ എൻ ജെ ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദം കരസ്ഥമാക്കി .കുട്ടിക്കാലം മുതൽക്കു തന്നെ സായുധ സേനയിൽ ചേരാൻ ശിവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു .11 -ാം വയസിൽ അച്ഛനെ നഷ്ടപ്പെട്ട ശിവയെ അമ്മ വീട്ടുജോലികൾ ചെയ്താണ് വളർത്തിയതും പഠിപ്പിച്ചതും. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനകാലത്ത് അസാമാന്യമായ പ്രകടനമാണ് ശിവ കാഴ്ചവച്ചത്. 2021 മേയ് മാസത്തിൽ എഞ്ചിനീയർ റെജിമെന്റിൽ ശിവ കമ്മിഷൻ ചെയ്യുകയും ചെയ്തു .

കശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണ് സിയാച്ചിന്‍.1984 മുതല്‍ ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്ത സ്ഥലങ്ങളില്‍ വച്ച് ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിനിലേത്. 15,632 അടി ഉയരത്തിലാണ് സിയാച്ചിനിലെ കുമാര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഈ സാഹചര്യങ്ങളെ നേരിടാൻ പ്രത്യേകമായ പരിശീലനം ആവശ്യമാണ്. എന്‍ഡുറന്‍സ് പരിശീലനം, ഐസ് വാള്‍ ക്ലൈംബിംഗ്, ഹിമപാതവും വിള്ളലുമുള്ളയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം, അതിജീവന അഭ്യാസങ്ങള്‍ എന്നിവ ശിവയുടെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News